1.

പ്രതികൂലമേറുമീ ഭൂമിയിതിലെ
ഖേദം പോമകലെ
നിൻമുഖകാന്തിയെന്മേൽ നീ ചിന്തും
നിമിഷങ്ങൾ നാഥാ
ലജ്ജിക്കയില്ല നിന്മുഖം നോക്കി
ഭൂവിൽ വാസം ചെയ്‌വോർ

2.

ദുഷ്ടർ തൻതുപ്പൽ കൊണ്ടേറ്റം
മലിനം ആകാൻ നിൻ വദനം
വിട്ടുകൊടുത്തതിഷ്ടമായെന്നിൽ
അതുമൂലമല്ലേ!
അമ്മുഖം തന്നെ മിന്നിയിന്നെന്നെ -
യെന്നും പോറ്റും നന്നേ

3.

ലോകത്തിൻ മോടികൾ ആകർഷകമായ്
തീരാതെന്നകമേ
സുന്ദരൻ നീ നിൻമന്ദിരമാക്കി
അനിശവും വാഴ്ക
കീർത്തിക്കും നിന്റെ നിസ്തുല്യനാമം
സ്തോത്രം സ്തോത്രം പാടി

626

മനുവേൽ മനോഹരനേ!
നിന്മുഖമതിരമണീയം
തിരുമുഖശോഭയിൽ
ഞാനനുദിനമാനന്ദിച്ചിടും