1.

വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം
വെളിച്ചം വീശും
പുതുമലർ പൂക്കും ദൈവകൃപയാർക്കും
ജയമരുളും വിനയകറ്റും -

2.

തളർന്നകൈയ്കൾ ബലപ്പെടുത്താം
കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം
ഭയമില്ലാതെയിനി മുന്നേറാം
സർവ്വവല്ലഭൻ കൂടെയുണ്ടവൻ

3.

കുരുടർ കാണും ചെകിടർ കേൾക്കും
മുടന്തർ ചാടും ഊമർ പാടും
ദൈവം നല്ലവൻ എന്നും വല്ലഭൻ
അവൻ മതിയേ വ്യഥ വരികിൽ

4.

വിശുദ്ധപാത ജീവപാത
അശുദ്ധരതിലേ പോകയില്ല
വഴി തെറ്റാതെ ആരും നശിക്കാതെ
ദൈവജനങ്ങൾ ചേരും സീയോനിൽ

5.

ആനന്ദഭാരം ശിരസ്സിൽ പേറി
ആകുലങ്ങളകന്നു മാറി
ആത്മപ്രിയൻകൂടെയെന്നും
പിരിയാതെവസിച്ചിടും
നാം നിത്യകാലം -

628

ഇരുൾ വഴിയിൽ കൃപതരുവാൻ
വരുമേശു നമുക്കരികിൽ
ഇതുപോൽ നല്ലോരാരുമില്ല
ഹല്ലെലുയ്യായെന്നാർത്തിടുവിൻ