1.

ബഹുവിധമെതിരുകൾ
വളരുമീനാളിൽ ബലഹീനനാം ഞാൻ
തളർന്നുപോകാതെ ബലമെഴും
കരത്താൽ താങ്ങണമെന്നെ
ബഹുലമാം കൃപയാൽ നടത്തണം നാഥാ!

2.

മരുതലമേകും ദുരിതങ്ങളഖിലവും
മകുടങ്ങളാണെന്നെണ്ണി
ഞാൻ വസിപ്പാൻ തിരുകൃപയെന്നിൽ
പകരണമനിശം
തിരുമൊഴി കേട്ടു ഞാൻ വളരുവാൻ നാഥാ!

3.

പഴയ മനുഷ്യനെ
ഉരിഞ്ഞു ഞാൻ കളഞ്ഞ്
ഉയിരുളളനാൾ വരെയും
ഉലകിൽ നിൻ വഴിയിൽ
ഉണ്മയായ് നടപ്പാൻ ബലം തരൂ നാഥാ!

4.

നിൻനാമം എന്നിൽ മഹിമപ്പെടേണം
നിൻസ്നേഹമെന്നിൽ
നിറഞ്ഞു വരേണം നീയെന്നിൽ വ
ളർന്നും ഞാനെന്നിൽ കുറഞ്ഞും
നിന്നിൽ ഞാൻ മറഞ്ഞു
മായണം നാഥാ!

629

തിരുകൃപതന്നു നടത്തണമെന്നെ
തിരുഹിതം പോലെയെൻ നാഥാ!