631
1.
എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ
നടത്തുന്നു ദിനംതോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ അനന്യനായ്
2.
മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിൻപിൽ വൻവൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
3.
എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ വിടുവിക്കും
4.
ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ
സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ കാത്തുകൊളളും
5.
കെരീത്തുതോട്ടിലെ വെളളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും
സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എൻപ്രിയൻ എന്നെയും പോറ്റിക്കൊളളും
6.
ണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും
എൻകാന്തനേശു വന്നിടുമ്പോൾ
എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ
മണവാട്ടിയായിതൻ മഹത്വത്തിൽ