1.
എന്നെത്തേടി മന്നിൽ
വന്ന നാഥാ! ഇന്നു
നിന്നെ വിട്ടു ഞാനെവിടെ പോകും?
നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനും
വന്നിടുമേ നിൻ പിന്നാലെയെന്നും
2.
ക്ഷീണിക്കാത്ത സാക്ഷി -
യായിത്തീരാൻ - എന്നെ
വീണിടാതെ നിത്യം മാറിടാതെ എന്നെ
താങ്ങിടണേ രക്ഷകാ! നീ എന്നും
3.
വൻ വിനകൾ വന്നിടുന്ന
നേരം - കർത്തൻ
തൻചിറകിൽ വിശ്രമം നൽകിടും
തേന്മൊഴികൾ നൽകി
ആശ്വസിപ്പിച്ചിടും
കന്മഷങ്ങളാകെയങ്ങു തീരും
4.
മുന്നമേ നിൻകണ്ണി -
ലെന്നെ കണ്ടോ - ഞാനും
ഒന്നുമേയറിഞ്ഞതില്ല നാഥാ!
വന്നു നിൻസവിധേ
യെല്ലാം അർപ്പിച്ചിടും വല്ലഭാ!
നിൻസേവയ്ക്കായ് പോകും
5.
കർത്തൻതൻ ജനത്തെയങ്ങു
ചേർക്കും - അന്ന്
തുൻപമില്ലാ വീട്ടിൽ ഞാനും ചേരും
എൻവിലാപം മാറും
കണ്ണുനീരും തോരും
ഹല്ലേലുയ്യാ ഗീതം ചേർന്നു പാടും