1.

ലോകം എനിക്കൊരു
ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു

2.

കർത്താവേ! നീയെന്റെ
സങ്കേതമാകയാൽ
ഉളളിൽ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നുനാഥാ -

3.

എന്നാത്മാവേ നിന്നിൽ
ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്‌വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ -
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ -

4.

കൂടാരവാസികളാകും നമുക്കിങ്ങു
വീടെന്നൊനാടെന്നൊ ചൊൽവാനെന്ത്?
കൈകളാൽ തീർക്കാത്ത
വീടൊന്നു താതൻ തൻ
മീതെ നമുക്കായി വച്ചിട്ടുണ്ട് -

5.

ഭാരം പ്രയാസങ്ങളേറും വനദേശത്താ
കുലമാത്മാവിൽ വന്നീടുകിൽ
പാരം കരുണയുളളീശൻ നമുക്കായിട്ടേറ്റം
കൃപ നൽകി പാലിച്ചിടും

6.

കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ -
ക്കോർത്താലിക്ഷോണിയിൽ മഹാദുഃഖം
എന്നാലും നിൻമുഖശോഭയതിൻമൂലം
സന്തോഷകാന്തി പൂണ്ടാനന്ദിക്കും

653

ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി -
ക്കേശുമഹാരാജ സന്നിധിയിൽ