2.
മൃത്യു വരിച്ചു ക്രൂശിൽ
മൃത്യുവിനെ ജയിച്ചു
മർത്യർക്കു നൽകി നിത്യജീവൻ
കൃപാനിധേ നീ
നമിച്ചിടുന്നടിയാൻ
തവ പാദതളിർ ശരണം
3.
പാപമറിഞ്ഞിടാത്ത
പാവനനായ നാഥൻ
പാപമാക്കി സ്വയമാ -
ക്കാൽവറി ക്രൂശിലേറി
നിണം ചൊരിഞ്ഞു ദൈവനീതി
നിവർത്തിച്ചെന്റെ പേർക്കായ്
4.
വാക്കിനാലി പ്രപഞ്ച -
മൊക്കെയുളവാക്കിയോൻ
ആക്കിയകൃത്യയാഗമാ -
യോരജമായ്ത്തന്നെ
അതുല്യമാം ദയയോർത്തിതാ
വണങ്ങിടുന്നടിയൻ
5.
ശത്രുവാമെന്നെ ദൈവ -
പുത്രനായ്ത്തീർത്ത കൃപ
യ്ക്കെത്രയപാത്രനാണീ
ധാത്രിയിലെന്നതോർത്തു
സ്തുതിക്കുന്നശ്രുകണം
വീഴ്ത്തി കരുണാവാരിധിയെ
6.
താഴ്ചയിലെന്നെയോർത്തു
താതസവിധം വെടി
ഞ്ഞീധരണിയിലേറ്റം താണു
നീ വന്നുവല്ലോ
നിറഞ്ഞനന്ദിയോടെ
ഭവൽ പദം വണങ്ങിടുന്നു
7.
വന്നു നീ വാനമതിൽ
ഭക്തരെച്ചേർക്കുവോളം
മന്നിൽ നടത്തിടുക
മന്നവാ നിന്മഹിമ
പുകഴ്ത്തിയെങ്ങുമെന്നും
നിൽപാനടിയനെ സദയം