1.
നല്ലതോ തീയതോ എന്താകിലും
ഈ ശരീരത്തിൽ നാംചെയ്തതിന്
തക്കവണ്ണം പ്രാപിക്കേണ്ടതിന്
ക്രിസ്തുവിൻമുമ്പാകെ വെളിപ്പെടും നാം
2.
പൊന്നു, വെളളി വിലയേറിയതാം
കല്ലു,മരം, വൈക്കോൽ എന്നിവയാൽ
നീ പണിയും പ്രവൃത്തികളെല്ലാം
തീ തന്നെ ശോധന ചെയ്തിടുമേ
3.
വെന്തുപോകാത്ത പ്രവൃത്തികൾക്കു
നിശ്ചയമായും ഫലം ലഭിക്കും
വിതയ്ക്കുന്നതു തന്നെ നീ കൊയ്തിടും
ശോധന ചെയ്യുക ഇന്നു തന്നെ
666
ന്യായാസനത്തിൻ മുമ്പിൽ
ഒരുനാളിൽ നിന്നിടുമ്പോൾ
അവനവൻ ചെയ്തതിന്
തക്കവണ്ണം ലഭിക്കും
നിന്നോടുകാര്യം തീർക്കുന്ന നാളിൽ
ബലപ്പെട്ടിരിക്കുമോ നിന്റെ കൈകൾ