1.

ദൈവം എന്നിൽ എന്തു കണ്ടു
എന്നെ തൻ മകനാക്കിടുവാൻ
പാപിയായ എന്നെയുമോർത്ത്
കാൽവറിയിൽ യാഗമായ്

2.

ഈ ലോകജീവിത യാത്രയതിൽ
ശക്തമാം തിരമാല വന്നിടിലും
ശാന്തമാക്കാൻ ശക്തനാം ദൈവം
എന്നുമെന്റെ കൂടെയുണ്ട് -

3.

കർത്താവു താൻ വേഗം വന്നിടുമേ
നമ്മെ തൻസവിധേ ചേർത്തിടുവാൻ
നിത്യസന്തോഷം ഭക്തർക്കു നൽകി
നിത്യവും തന്നരികിൽ വസിച്ചിടുവാൻ

668

എണ്ണി എണ്ണി സ്തുതിച്ചിടും ഞാൻ
നിന്റെ നന്മകളോർത്തുകൊണ്ട്
നിന്റെ പ്രവൃത്തികൾ അത്ഭുതമേ
നിൻക്രിയകൾ അവർണ്ണ്യമഹോ...