1.

എൻവൈരിയെന്നെതകർക്കും
വേളയിൽ തളരാതെ നിർത്തിടുമേ
എൻദൈവമേ നീ അനുകൂലമെങ്കിൽ
പ്രതികൂലമെനിക്കിനി ആർ?

2.

യോർദ്ദാൻ കലങ്ങി മറിയും നേരം
യാഹ് എൻ പടകിലുണ്ട്
തകരുകയില്ല ഞാൻ പതറുകയില്ല
ഈ വിശ്വാസമാം പടകിൽ

3.

എൻ പ്രിയാ നിന്നെ ഞാൻ
കാണുംവരെയും
മന്നിൽ നിൻവേല ചെയ്യും
ആമേൻ കർത്താവേ വേഗം വരേണമേ
ഹല്ലേലുയ്യാ ജയമേ

669

പ്രിയനേ എന്നെക്കരുതും വഴിയിൽ
എനിക്കൊരു കുറവുമില്ല
എൻഭാരമെല്ലാം ദുഃഖങ്ങളെല്ലാം
നന്മയ്ക്കായ് തീർന്നിടുന്നു
എന്തൊരു ഭാഗ്യമിത്
എന്തൊരു സ്നേഹമിത്
എന്തൊരാനന്ദമിത്
എൻ രക്ഷകാ