1.
അന്യർ തൻ ദുഃഖത്തിൽപങ്കു
ചേർന്നിടണം ആർദ്രത കാട്ടിടണം
ഉളളതിൽപങ്കു നാം അഗതികൾക്കായ്
അറിഞ്ഞു നല്കേണം മടിച്ചിടാതെ
2.
ദൈവത്തിൻ നൽസ്നേഹം ഉളളിലു -
ളളാരുമേ ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ
ക്രിസ്തേശു നമ്മോടോതിയല്ലോ
3.
അയല്ക്കാരെ നമ്മൾ
സ്നേഹിക്കാതെങ്ങനെ
ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണം
എളിയവരെയാദരിച്ചിടണം
670
അന്യോന്യം സ്നേഹിക്കുവിൻ
നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ
സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
സ്നേഹമായോതുന്നിതാ