1.
എന്റെ പാപഭാരമെല്ലാം തന്റെ
ചുമലിൽ ഏറ്റുകൊണ്ട്
എനിക്കായ് കുരിശിൽ മരിച്ചു
2.
എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിൻ കിളിവാതിൽ തുറന്ന്
എല്ലാം സമൃദ്ധിയായ് നൽകിടുന്ന
എന്റെ യേശു നല്ല ഇടയൻ
3.
മനോഭാരത്താൽ വലഞ്ഞ്
മനോവേദനയാൽ നിറഞ്ഞ്
മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ
4.
രോഗശയ്യയിലെനിക്കു വൈദ്യൻ
ശോകവേളയിൽ ആശ്വാസകൻ
കൊടുംവെയിലതിൽ തണലുമവൻ
എന്റെ യേശു എത്ര വല്ലഭൻ
5.
ഒരു നാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തൻ
6.
എന്റെ യേശു വന്നിടുമ്പോൾ
തിരുമാർവ്വോടണഞ്ഞിടും ഞാൻ
പോയപോൽ താൻ വേഗം വരും