676
1.
വരു വരു സഹജരെ
കുരിശെടുത്തു നാം
ഗുരുവരന്റെ പിൻപേ നാം
ഗമിച്ചിടാമിനി
2.
സൽപ്രബോധനത്തിനായി
ചെവിയുണർത്തിടാം
ക്ഷീണരെ ഉണർത്തുവാൻ
നാവൊരുക്കിടാം -
3.
അവനിയിൽ ലവണമായി
നാമിരിക്കയും
അവനുവേണ്ടി സാക്ഷിചൊല്ലി
നാൾ കഴിക്കയും -
4.
ഇക്ഷിതിയിൽ ദീപമായി
ജ്വലിച്ചിടാമിനി
കക്ഷിപക്ഷം ഇക്ഷണം
വെടിഞ്ഞിടാം അഹം -
5.
ഉയർന്നതാം മലയ്ക്കു
തുല്യരായിരിക്ക നാം
മറച്ചിടാതെ സത്യവേദം
ഓതിടാമിനി -
6.
കുരിശിലേറി ജീവനെ
കൊടുത്ത നാഥനെ
നിണമണിഞ്ഞ തൻ പാദങ്ങൾ
പിൻഗമിച്ചു നാം