1.

അബ്ബാ പിതാവേ എന്നു
വിളിക്കാൻ ദൈവം
ആത്മാവിനെ തന്നു പുത്രത്വവും തന്നു
അവകാശവും തന്നു കൂട്ടവകാശവും തന്നു

2.

ക്രിസ്തുവിനോടെന്നെ
അനുരൂപമായ് മാറ്റാൻ
കർത്താവിൻ തേജസ്സു
പ്രതിബിംബിച്ചിടുവാൻ
ക്രിസ്തുവിൻ നാമം
ഏൽക്കുവാൻ പാത്രനാക്കി

3.

ബാലശിക്ഷയെന്നിൽ
തരുന്നവൻ മകനായ്
ഉതകാത്തവനായ് ഞാൻ
തീരാതിരിക്കാനായ്
ബലഹീനതയിൽ ഏകുന്നവൻ
കൃപയെന്നിൽ

4.

സർവ്വസൃഷ്ടിയും
ഞരങ്ങീടുന്നീറ്റുനോവാൽ
ദൈവമക്കൾ ആരെന്നു
വെളിപ്പെടും വേഗം
ക്രിസ്തുവിനെപ്പോൽ മാറിടും
നാമെല്ലാരും

679

കൃപയാൽ ദൈവത്തിൻ
പൈതലായ് ഞാൻ
കർത്താവിൻ സ്വന്തമായ്
കന്മഷം എല്ലാം നീക്കിയെൻ
കർത്താവെൻ സ്വന്തമായ്