1.

നീർത്തോടു തേടി ഓടുന്ന മാൻപോൽ
എൻ പ്രാണനാഥാ! നിന്നോടു ചേരുവാൻ
എൻ പ്രാണൻ വാഞ്ഛിച്ചു പാർത്തിടുന്നു

2.

നിൻ നാമമെന്നും മോഹനം തന്നെ
നിൻ സ്നേഹമെത്രയോ മാധുര്യമാം!
നിൻ യാഗവേദിയെൻ വിശ്രമസ്ഥാനമാം
നിൻ പാദസെവയെന്നാനന്ദമാം -

3.

ഇന്നലേയിന്നുമെന്നും അനന്യനാം
നിന്നിലീ സാധു ഞാൻ ധന്യനല്ലോ
എന്നോടുകൂടെ നീ നിന്നോടുകൂടെ ഞാൻ
എന്നും പിരിയാത്ത ജീവിതമാം -

686

എൻ നാഥനേ! നീ മാത്രമേ
എന്നാത്മാവിൻ സംഗീതമേ എൻ നാഥനേ!