1.
നിന്നെ ഞാൻ അറിയുന്നില്ല
എന്നുരച്ച പാപിയാമെന്റെ
അന്ധകാര ജീവിതത്തിൽ നീ
പൊൻതിരി നാളമായ് ഉദിച്ചു
2.
അനുദിനം നിന്റെ കാരുണ്യം
അനുഭവിച്ചാസ്വദിച്ചീടാൻ
അടിയനേകണേ നിൻകൃപ
അതുമതി ഈ ധരണിയിൽ
3.
വീണ്ടും ഞാൻ വന്നിടുമെന്നരുൾ ചെയ്തു
വാനിൽ മറഞ്ഞവനെ
ഉണർന്നെതിരേറ്റു നിൽക്കുവാൻ
വിണ്മയാ നീ തുണക്കേണമേ
690
പാപിയെന്നെ തേടി വന്നൊരു
പ്രാണനാഥനേശു രക്ഷകാ
പാപശാപ ശിക്ഷയഖിലം ക്രൂശിലെൻ
പേർക്കായ് സഹിച്ചു നീ