1.

കൂരിരുളിൻ പാതയിൽ ദീപം കാട്ടിടും
അഗ്നിയിൻ നടുവിലെൻ ചാരെ വന്നീടും

2.

കാൽവറിക്കുരിശതിൽ യാഗമായവൻ
പാപവും ശാപവും നീക്കിത്തന്നവൻ

3.

പച്ചയായ പുൽപ്പുറങ്ങൾ കാട്ടിടുന്നവൻ
സ്വച്ഛമാം നദിക്കരികെ നടത്തിടുന്നവൻ

4.

വാനദൂതസേനയുമായി വന്നീടുന്നവൻ
വേഗമെന്നെ ചേർത്തിടും
തൻസന്നിധാനത്തിൽ

696

യേശുവെന്റെ നായകൻ
യേശുവെന്റെ ദായകൻ
യേശുവെന്റെ പാലകൻ
എന്റെ സർവ്വവും