707

1.

കുഞ്ഞാട്ടിൻ രക്തത്തിൽ
വെളുപ്പിച്ചുളളങ്കികൾധരിച്ചു
യോർദ്ദാന്നക്കരെക്കൂടി നാം
വാഴും പിരിയാതാനന്ദം

2.

വിശ്വാസത്താൽ ഞാൻ കാണുന്നു
സ്വർഗ്ഗീയഗേഹമിപ്പോഴേ
ദൈവം തുടയ്ക്കും നിൻകണ്ണീരെന്നുളള
പാട്ടും കേൾക്കുന്നേൻ

3.

സന്തോഷമേറും യോഗമേ!
ഇമ്പമേറും സല്ലാപമേ!
പൊൻവാതിൽ തുറക്കുമ്പൊഴുതെ -
ന്താനന്ദം എന്നാത്മാവേ!

4.

കർത്താവേ! വഴി കാണിക്ക
പൂർണ്ണാനന്ദം ഞാൻ പ്രാപിപ്പാൻ
കണ്ണീർ തുടയ്ക്കും സ്നേഹം ഞാൻ
വാഴ്ത്തിക്കൊണ്ടെന്നും പാടുമേ
യോർദ്ദാന്നക്കരെ നാം
കൂടും വേർപെടാതെ
യോർദ്ദാന്നക്കരെ നാം