709

1.

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
ഓർക്കിലെന്നുളളം തുളളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും
ഞാനെന്നുമേശുവെ സ്തുതിക്കും

2.

ലോകത്തിലീ ഞാൻ ഹീനനത്രേ
ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നിടുമ്പോൾ
എന്നെയൻപോടു ചേർത്തിടുമ്പോൾ

3.

ദൈവത്തിൻരാജ്യം ഉണ്ടെനിക്കായ്
ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർകൂട്ടം ചേർന്നിരിക്കും
പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും

4.

കണ്ണുനീരെല്ലാം താൻ തുടയ്ക്കും
വർണ്ണം വിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ
കർത്തൻ വച്ചിടുമാസദസ്സിൽ

5.

വെൺനിലയങ്കികൾ ധരിച്ചു
പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു
പാടും ഞാനെന്നുമാനന്ദിച്ചു

6.

ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു
വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ
സമത്തിലൊന്നും ഇല്ലിഹത്തിൽ
ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!