1.

മന്നവമന്നനേ! മനുകുലമാന്യനേ!
നിന്നടിമലരിണയെൻ ശരണം ദേവാ!

2.

വേഗം വരുന്നു ഞാനേവമരുളിയോ -
രാഗിരം നിനച്ചു ഞാനാവലോടിരിക്കുന്നേൻ

3.

വാനവും ഭൂമിയും നീങ്ങുകിലും തവ
വാക്കുകളൊഴിയുമോ ഭാഗ്യനിധേ ദേവാ!

4.

ഭീതികരമാമീ ശോധനകൾക്കിടെ
മോദമാർന്നിരിപ്പതിന്നേതു വിധം ദേവാ!

5.

ബോധമിരുളുന്നു സാദമിയലുന്നു
ഖേദവുമേറുന്നു കേണിടുന്നേൻ ദേവാ!

6.

ജീവനെ നൽകുവാൻ ചാവിനുൾപൂകിയ
ജീവനൗഷധമാമെൻ ശ്രീനിധേ! വന്ദനം -

7.

രാജശിഖാമണേ! നീചനാമെൻമേൽ നിൻ
തേജസ്സാം നിറവൊഴിച്ചാശ്വസിപ്പിക്ക മാം -

717

ഉന്നത യാനൃപ നന്ദനനേ!
തവ പൊന്നുവദനമീ
ഞാനെന്നു കാണും ദേവാ!