1.

ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ
മേദിനിയിൽ വേദനകൾ
ഏതിനമൊക്കെയെന്നറിഞ്ഞോൻ

2.

നിത്യതയോളവും സത്യകൂട്ടാളിയായ്
ക്രിസ്തനല്ലാതെയില്ലാരുമീ ഭൂമിയിൽ
മൃത്യുവിനാൽ മാറുമെത്ര
മിത്രമായാലും മർത്യരെല്ലാം

3.

ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ
ഭാരം ചുമന്നിടും കർത്തനാണേശു താൻ
ആത്മപ്രിയൻ നല്ലിടയെ -
ന്നാർദ്രതയെന്നെ പിന്തുടരും

4.

ആകെയിളകിടും ലോകമിതേകിടും
ആകുലവേളകൾ ഭീകരമാകുമോ?
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
പാടുമെൻ ജീവകാലമെല്ലാം

718

മാറാത്ത സ്നേഹിതൻ മാനുവേൽ തൻതിരു
മാറിടം ചാരിടും ഞാൻ ദിനവും
പാരിടമാകവേ മാറിടും നേരവും
ചാരിടാൻ തൻതിരു മാറിടമാം