719

1.

യേശു എനിക്കെത്ര നല്ലവനാം
ക്ലേശമെഴാതെന്നെ കാത്തവനാം
താഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലും
താങ്ങി നടത്തുവാൻ വല്ലഭനാം

2.

ഉളളം കലങ്ങും പ്രയാസം വന്നാൽ
ഉണ്ടെനിക്കഭയസ്ഥാനമൊന്ന്
ഉറ്റവർ സ്നേഹിതർ വിട്ടുപോമെന്നാലും
ഉന്നതൻ മാറില്ല കൈവിടില്ല

3.

ആഴിയിൽ പാതയൊരുക്കുമവൻ
ആശ്രിതർക്കാപത്തൊഴിക്കുമവൻ
ആ ദിവ്യപാദത്തിലാശ്രയിച്ചോരാരും
ആലംബഹീനരായ് തീർന്നതില്ല

4.

4. തൻബലത്താലേ ഞാൻ യുദ്ധം ചെയ്യും
തൻമുഖം നോക്കി ഞാൻ യാത്ര ചെയ്യും
തൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്
തൻപദ സേവയിൽ നാൾ കഴിക്കും

5.

വാനവിതാനത്തിൽ ദൂതരുമായ് വന്നു
വിളിക്കുമ്പോൾ ആ ക്ഷണത്തിൽ
മണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണിൽ തൻസന്നിധൗ ചേർന്നിടും ഞാൻ
എക്കാലത്തും തൻഭക്തരെ
തൃക്കയ്യാൽ താങ്ങി നടത്തുമവൻ
കഷ്ടതയിൽ നൽതുണ താൻ
ദുഃഖത്തിൽ ആശ്വാസദായകനാം