1.
നിസ്തുല സ്നേഹ സാഗരമേ, ഹാ
പ്രസ്താവ്യമേ തിരുനാമം
ക്രിസ്തോ നീ താനെൻ വിശ്രാമം
2.
കാർമുകിൽ ഭീകരമായ് വരുന്നേരം
കാണ്മതോ നിയമത്തിൻ വില്ലാ -
ണായതിൽ തീരുമെൻ ഭാരം
3.
നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും
നിൻ മധുരാമൃതവചനം
ഖിന്നതയാകവേ പോക്കും
4.
സംഗതിയില്ലിളകീടുവാൻ സ്നേഹ -
ച്ചങ്ങലയാൽ തിരുമാർവ്വോ
ടെന്നെയിണച്ചതു മൂലം
5.
താവക സന്നിധി ചേർന്നതികാലേ
ജീവനിൽ നിറഞ്ഞെഴുന്നേൽക്കും
പാവന ചിന്തകളാലെ