1.
പാപികളെ പാവനരാ -
യുയർത്തിടുവാനായ്
പാഴ്മരുവാം പാരിടത്തിൽ
തേടിവന്നവനാം
2.
ശത്രുവിന്നായ് ജീവരക്തം
സർവ്വമേകിയവൻ
മർത്ത്യരിലും ഉത്തമനാം
കാത്തിടും നിത്യം
3.
വൈരികളെൻ ചുറ്റിനുമങ്ങാ -
ഞ്ഞടുത്താലും
പാരിടമെനിക്കെതിരാ -
യാഞ്ഞുലഞ്ഞാലും
4.
മർത്യരെല്ലാം മാറിയാലും
കൂടെ നിന്നിടും
കത്തിടും മത്മാനസത്തെ
മുത്തിടും നാഥൻ
5.
ഭൂവിതിലെ ക്ലേശമേറെ
നീളുകില്ലിനി
ദൂതരുമൊത്തെത്തിടും
താൻ ചേർത്തിടും ചാരേ