1.
ക്രൂശിൽ മരിച്ചീശനെൻപേർക്കായ്
വീണ്ടെടുത്തെന്നെ സ്വർഗ്ഗ
കനാൻ നാട്ടിലാക്കുവാൻ
പാപം നീങ്ങി ശാപം മാറി
മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം
തീർത്താശ നൽകി
2.
തന്റെ പേർക്കായ് സർവ്വസമ്പത്തും
യാഗമായ് വച്ചിട്ടെന്നെന്നേക്കും
തന്നിൽ പ്രേമമായ്
തന്റെ വേല ചെയ്തുകൊണ്ടും
എന്റെ ക്രൂശ് ചുമന്നുകൊണ്ടും
പ്രാണപ്രിയൻ സേവയിലെൻ
ആയുസ്സെല്ലാം കഴിച്ചിടും
3.
നല്ല ദാസൻ എന്നു ചൊല്ലുന്നാൾ
തന്റെ മുമ്പാകെ ലജ്ജിതനായ്
തീർന്നുപോകാതെ
നന്ദിയോടെൻ പ്രിയൻമുമ്പിൽ
പ്രേമകണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ
വാഴ്ചകാലം വരുന്നല്ലോ
4.
കുഞ്ഞാടാകും എന്റെ പ്രിയന്റെ
സീയോൻ പുരിയിൽ
ചെന്നുചേരാൻ ഭാഗ്യമുളളതാൽ
ലോകമെന്നെ ത്യജിച്ചാലും
ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാ
തീശനെ ഞാൻ പിന്തുടരും
5.
എന്റെ ദേശം ഇദ്ധരയല്ല
അന്യനായ് സാധു
ഹാമിൻദേശം വിട്ടുപോകുന്നു
മേലിന്നെരുശലേമെന്നെ
ചേർത്തുകൊൾവാനൊരുങ്ങിത്തൻ
ശോഭയേറും വാതിലുക
ളെനിക്കായിട്ടുയർത്തുന്നു
6.
എന്റെ രാജാവെഴുന്നളളുമ്പോൾ
തന്റെ മുമ്പാകെ ശോഭയേറും
രാജ്ഞിയായിത്തൻ
മാർവ്വിലെന്നെ ചേർത്തിടും തൻപൊന്നു
മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാഭാഗ്യം
ദൈവമേ നീ ഒരുക്കിയേ!