1.
കാൽവറി ക്രൂശിലെൻ ജീവനാഥൻ
കാൽകരമാണി തുളച്ച നേരം
എന്നെയാണോർത്തതെ
ന്നോർക്കുമ്പോഴെന്നുളളം
കത്തുന്നു സ്നേഹാഗ്നിയാൽ
2.
സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ
സ്നേഹിച്ചിടുമെന്നെ നിത്യകാലം
തന്റെ ഹൃദയത്തിൽ വേദനയേകുന്ന -
തൊന്നും ഞാൻ ചെയ്തിടുമോ?
3.
സ്വന്തജനങ്ങൾ മറന്നിടിലും
എന്താപത്തായാലുമെന്നാളിലും
എന്നെക്കരുതുവാൻ കൈത്താങ്ങ -
ലേകുവാൻ എന്നും മതിയായവൻ
4.
സർവ്വാംഗസുന്ദരൻ മാധുര്യവാൻ
നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ
നിത്യത പോരാ തൻ നിസ്തുല
സ്നേഹത്തിന്നാഴമളന്നിടുവാൻ
730
ആശ്വാസമായെനിക്കേശുവുണ്ട്
ആശ്രയിപ്പാനവൻ കൂടെയുണ്ട്
ആകയാൽ ജീവിതഭാരമെനിക്കില്ല
ആകുലമൊന്നുമില്ല