1.
ശോകാന്ധകാരങ്ങളിൽ - എൻ
ഏകാന്ത നേരങ്ങളിൽ
എൻ കാന്താ! നീയുളളിലാശ്വാസമായ്
വൈകാതെൻ മുൻവന്നിടും
2.
ഉറ്റോരുപേക്ഷിച്ചിടും - എൻ
കൂട്ടാളികൾ പോയിടും
തെറ്റാതെന്നാവശ്യ നേരങ്ങളിൽ
കൂട്ടായെനിക്കുണ്ടു നീ
3.
രാവിൽ വിളക്കാണു നീ - എൻ
നാവിൽ മധുവാണു നീ
അളവില്ലാ കദനത്തിൻ കാർമേഘത്തിൽ
മഴവില്ലിന്നൊളിയാണു നീ
4.
വേറില്ലെനിക്കാശ്രയം - ഹാ!
വേറില്ലെനിക്കാരുമേ
നേരിട്ടറിഞ്ഞെന്നഴൽ നീക്കുവാൻ
ചാരത്തു നീ മാത്രമേ
5.
ഒന്നേയെനിക്കാഗ്രഹം - ഞാൻ
നിന്നെയെൻ മുൻകാണണം
എന്നേരവും നിൻ മുഖദർശനം
തന്നേഴയെയോർക്കണം