1.
ആകുലത്തിൽ ആശ്വസിപ്പാൻ
ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്
ആത്മനാഥാ ഈ പാരിടത്തിൽ
2.
ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും
എങ്ങും പഴിയും നിന്ദകളും -
3.
പ്രിയരെല്ലാം കൈവിടുമ്പോൾ
പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീയും കൈവിടുമോ!
4.
നല്ലതല്ലാതൊന്നുമില്ല
നീ നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം
നീ നടത്തെന്നെ നിൻഹിതംപോൽ
735
എൻപ്രാണനാഥൻ എന്നു വരും?
എന്നു തീരും എൻവേദനകൾ?