1.
നാളെയെന്തു നടക്കും
ഞാനറിയുന്നില്ല
നീളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
കാലമതിന്നതീതനാണവനാകയാൽ
ആകുലത്തിന്നവകാശമെനിക്കിന്നില്ല
2.
ചുവടോരൊന്നെടുത്തു
വച്ചിടുവാൻ മുമ്പിൽ
അവനേകും വെളിച്ചമതെനിക്കു മതി
അതിലേറെ കൊതിക്കുന്നി -
ല്ലിഹലോകെ ഞാൻ
അവനിഷ്ടമടുത്തെന്താണതു ചെയ്യട്ടെ -
3.
മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു
4.
അവൻ നന്നായറിഞ്ഞല്ലാ -
തെനിക്കൊന്നുമേ
അനുവദിക്കുകയില്ലെന്നനുഭവത്തിൽ
അഖിലവുമെന്റെ നന്മ കരുതിയല്ലോ
അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ
5.
ഒരു നാൾ തന്നരികിൽ
ഞാൻ അണയുമപ്പോൾ
കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
തുരുതുരെ കുതുകത്താൽ പുളകിതനായ്
വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ