2.
ഭൂമിയിളകിലും മാ സമുദ്രം
കോപിക്കിലും ഭയം ഇല്ലെനിക്കു
അന്നു നിൻകൈ മതി നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
3.
ലോകത്തിലേകനായ് തീരുകിലും
രോഗത്താൽ ബാധിതനായിടിലും
തൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
4.
ആയിരമായിരം വൈരികളാൽ
ആവൃതനാകിലും ഞാൻ ഭ്രമിക്കാ
നീയെൻപക്ഷം മതി നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
737
1.
നിൻസന്നിധി മതി ഹാ! യേശുവേ!
നിൻപ്രസാദം മതി ഈ എനിക്കു
വൻ ദുഃഖങ്ങളിലും നിൻ സന്നിധി
മതി നിൻസന്നിധി മതി ഇന്നും എന്നും