1.

ഭീതിയാം കൂരിരുൾ പാതയിലും
വേദനതിങ്ങും വേളയിലും
ആധി കലരാതാശ്രയിപ്പാൻ
നാഥാ! നീയല്ലാതാരുമില്ല

2.

ദുഃഖം നിറഞ്ഞതാം പാനപാത്രം
ഭൃത്യനാമെൻ കൈയിൽ തന്നിടുകിൽ
സ്തോത്രം ചെയ്തു ഞാനേറ്റു വാങ്ങി
കീർത്തനം പാടുമെൻ ജീവനാഥാ

3.

തീയിൽ നീ ശോധന ചെയ്തെന്നാലും
തെല്ലും പരിഭവമില്ല നാഥാ
പൊന്നിലും തേജസ്സെനിക്കു നൽകാൻ
എന്നിൽ കനിഞ്ഞ നിൻ സ്നേഹമല്ലോ

4.

മന്നിലെൻ യാത്ര തികച്ചു നിന്റെ
സന്നിധി തന്നിൽ ഞാൻ വന്നിടുമ്പോൾ
എന്നുടെ ദുഃഖവും കണ്ണുനീരും
മിന്നും കിരീടങ്ങളായി മാറും

745

സ്നേഹനിധിയേ ജീവധുനിയേ
നീ മാത്രമാണെൻ ഗതിയേ നാഥാ
നീ മാത്രമാണെൻ ഗതിയേ