2.

എന്നെത്തേടി വിൺനഗരം
വിട്ടു മന്നിൽ വന്നവനാം
എന്റെ പാപശാപമകറ്റാൻ
ജീവൻ തന്നവനാം
എന്തിനും ഹാ! തൻതിരു സ്നേഹ
പാശബന്ധമഴിക്കുവാൻ കഴിയാ
എന്നുമെന്നും ഞാനിനിയവനിലും
അവനിനിയെന്നിലുമാം

3.

മാനസമേ! ചാരുക ദിനവും
ഈ ദിവ്യ സ്നേഹിതനിൽ
ധ്യാനം ചെയ്യുക തൻതിരു
സ്നേഹ മധുരിമ സന്തതവും
ഏതു ഖേദം വരികിലും പതറാ
യേശുതാൻ നിന്നാശ്രയമതിനാൽ
അന്ത്യത്തോളം പൊരുതുക കുരിശി -
ന്നുത്തമനാം ഭടനായ്

748

1.

യേശുവാരിലുമുന്നതനാമെന്നാത്മ
സഖാവവനെ
തായ്മറക്കാമെങ്കിലുമെന്നെ
മറക്കാ സ്നേഹിതനേ
ഏവരുമെന്നെ കൈവെടിഞ്ഞിടുകിൽ
യേശു താനെന്നരികിൽ കാണും
ഏതുഖേദവും തീരും ഞാൻ
തിരുമാറിൽ ചാരിടുമ്പോൾ