1.
നാളെയ നിനച്ചു നടുങ്ങേണ്ട
ദുഃഖവേളകൾ വരുമെന്നു കലങ്ങേണ്ടാ
കാലമെല്ലാമുളള മനുവേലൻ
കരുതാതെ കൈവിടുമോ?
ആ ആ ആ..
2.
വാനിലെ പറവകൾ പുലരുന്നു
നന്നായ് വയലിലെ താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നിടുമോ?
ആ ആ ആ..
3.
വിടുകില്ലിനിയൊരുനാളു
മെന്നു വാക്കു പറഞ്ഞവൻ മാറിടുമോ?
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം
ആ ആ ആ..
4.
മുന്നമേ ദൈവത്തിൻ രാജ്യവും നാം
അതിനുന്നത നീതിയും തേടിടണം
തന്നിടും നായകൻ അതിനോടെ
അന്നന്നുവേണ്ടതെല്ലാം
ആ ആ ആ..
5.
നിൻവഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചിടുകിൽ
നാൾതോറും പുലർത്തുമവൻ
ആ ആ ആ..
6.
വരുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ മരുവും നാം
ആനന്ദമായ്
ആ ആ ആ..