1.
രക്ഷകനാം എന്റെ യേശുനാഥൻ
പാപിയാം എന്നെയും സ്നേഹിച്ചതാൽ
2.
രോഗങ്ങൾ വന്നിടും നേരത്തവൻ
ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും
3.
സാത്താന്യ ശോധന വന്നിടുമ്പോൾ
സമ്പൂർണ്ണവിജയം തന്നിടുന്നു
4.
ആത്മാവിലെന്നെ നിറച്ചുകൊണ്ട്
സ്വർഗ്ഗീയ സന്തോഷം നൽകിടുന്നു
5.
ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ
ദൈവവഴിയിൽ നടത്തുന്നെന്നെ
6.
മേഘത്തിലേശുതാൻ വന്നിടുമ്പോൾ
എന്നെയും ചേർത്തിടും നിശ്ചയമായ്
753
ഞാൻ സ്നേഹവാനേശുവിൻ
നാമത്തെ എന്നെന്നും വാഴ്ത്തിടുമേ
ഈ ദിവ്യസ്നേഹത്തിനായ്
ഞാനെന്തുചെയ്തിടണം
വാഴ്ത്തിടും തൻ നാമത്തെ
753 ഞാൻ സ്നേഹവാനേശുവിൻ നാമത്തെ എന്നെന്നും വാഴ്ത്തിടുമേ ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തുചെയ്തിടണം വാഴ്ത്തിടും തൻ നാമത്തെ