1.
ലോകത്തിന്നിമ്പത്തെ തേടുവോർ
ശോകത്താൽ വീണിടുമേ!
ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർ -
ക്കെന്നുമത്യാനന്ദമേ!
2.
വേദനയേറുന്ന നേരവും
സോദരർ മാറുമ്പോഴും
മാറാത്ത സ്നേഹിതനാമേശുവിൻ
മാറിൽ ഞാൻ ചാരിടുമേ!
3.
വേറില്ലോരാശ്വാസ സ്ഥാനവും
വേറില്ലൊരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ
ക്രിസ്തുവിൻ സന്നിധാനം
4.
കണ്ണുനീർ പൂർണ്ണമായ് തോർന്നിടും
കർത്താവു വന്നിടുമ്പോൾ
പിന്നീടൊരിക്കലും വേർപെടാതെ
തന്നിൽ മറഞ്ഞിടും ഞാൻ
757
യേശുസന്നിധാനം
എന്തൊരു സമാധാനം!
അഴലും മനസ്സിന്
അരുളും സുഖദാനം!