1.

തിരുനിണം ചൊരിഞ്ഞു
മരണത്തിൻ കരങ്ങളിൽ
നിന്നെന്നെ വീണ്ടെടുത്തു
പുതുജീവൻ തന്നു അനുഗ്രഹം പകർന്നു
സ്വർഗ്ഗത്തിലിരുത്തിയെന്നെ -

2.

തിരകളെൻ ജീവിതപ്പടകിൽ
വന്നടിച്ചാൽ
പരിഭ്രമമില്ലെനിക്കു
അലകളിൻമീതെ നടന്നൊരു നാഥൻ
അഭയമായുണ്ടെനിക്കു -

3.

അവനെന്നെ ശോധന
ചെയ്തിടുമെങ്കിലും
പരിഭവമില്ലെനിക്കു
തിരുഹിതമെന്താ - ണതുവിധമെന്നെ
നടത്തിയാൽ മതിയെന്നും -

4.

ഒടുവിലെൻ ഗുരുവിൻ
അരികിൽ തൻ മഹസ്സിൽ
പുതുവുടൽ ധരിച്ചണയും
കൃപയുടെ നിത്യധനത്തിന്റെ വലിപ്പം
പൂർണ്ണമായ് ഞാനറിയും

759

സങ്കടത്തിൽ പരൻ
കരങ്ങളാൽ താങ്ങിടുമേ
സംഭ്രമത്തിൽ തുണ
നിന്നവൻ നടത്തിടുമേ