1.
കുശവന്റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതംപോലെ ഏഴയാമെന്നെ
2.
കഷ്ടതയുടെ കയ്പുനീരിൻ പാത്രവും
അങ്ങ് എൻ കരങ്ങളിൽ
കുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി
പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ -
3.
എന്റെ ഹിതംപോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗഭവനത്തിലെത്തുവോളവും
767
ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാൻ