1.

വെളളം പെരുകിയാലുളളം പതറേണ്ട
വല്ലഭനേശു നിൻ അരികിലുണ്ടല്ലോ

2.

നല്ലോർ വിശ്വാസത്തിൽ
സ്വർലോകപാതയിൽ
കല്ലോലമേടുകളൊതുങ്ങി നിന്നിടും

3.

അൻപുളള രക്ഷകൻ
മുൻപിൽ നടക്കവേ
തുമ്പം വരികിലെന്നും തുണയവനല്ലോ

4.

ഭീതി വേണ്ടൊട്ടുമേ
മുമ്പോട്ടു പോക നീ
ഏതു വിഷമവും യേശു തീർത്തിടും

5.

പാൽ തേനൊഴുകിടും
പാവന നാട്ടിൽ നാം
പാർത്തിടുമാനന്ദഗീതം പാടിടും

768

യോർദ്ദാൻ നദിതീരം
കവിയുമ്പോൾ - മനമേ
ഓളങ്ങൾ കണ്ടു നീ
കലങ്ങണ്ടാ - തെല്ലുമേ