1.

കൂടാരമാകുന്ന എൻഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽ
വേഗമായിട്ടങ്ങു ചെന്നുചേരും -

2.

കർത്തനേശു തന്റെ പൊൻകരത്താൽ
ചേർത്തിടുമായതിലെന്നെയന്ന്
ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാം
പെട്ടെന്നു നീങ്ങിടുമേ തിട്ടമായ് -

3.

പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുളളിൽ വാസം ചെയ്യാം
രോഗം ദുഃഖം പീഡയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല

4.

ഈ വിധമായുളള വീട്ടിനുളളിൽ
പാർക്കുവാനെന്നുളളം വാഞ്ഛിക്കുന്നു
എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽ
പിന്നീടെനിക്കാപത്തൊന്നുമില്ല

5.

നൊടിനേരത്തേക്കുളള ലഘുസങ്കടം
അനവധി തേജസ്സിൻ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമില്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ -

772

ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങു പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്