1.

ഇരുൾ മൂടും കാലം ഈ ഭൂവിൽ
വരുവാൻ ഇല്ലിനി നാളധികം
പ്രബുദ്ധരായ് നമ്മൾ പ്രവൃത്തികൾ
ചെയ്വിൻ പ്രത്യാശയോടിരിപ്പിൻ

2.

അത്തിയും തളിർത്തു വേനലുമടുത്തു
ക്രിസ്തുവിൻ വരവടുത്തു
വിശുദ്ധിയെക്കാത്തു വിശുദ്ധർ നാമൊത്തു
വിജയത്തിൻ ഗീതംപാടാം -

3.

ക്രിസ്തുവിൽ ചെയ്യും പ്രവൃത്തി -
കളൊന്നും വൃഥാവിലല്ലല്ലൊ
പ്രതിഫലം ലഭിക്കും കിരീടം ധരിക്കും
പ്രിയനവൻ വരും നാളിൽ

4.

പുതുമേനി ധരിച്ചു പുതുവീണയേന്തി
പുതുഗാനം പാടിയന്നാൾ
പരലോകം തന്നിൽ പിരിയാതെ
നമ്മൾ പരനോടു ചേർന്ന് വാഴും -

786

ഉണർന്നെഴുന്നേൽപ്പിൻ
ഉണർന്നെഴുന്നേൽപ്പിൻ
ഉത്സുകരായിരിപ്പിൻ
ഉന്നതനാഥൻ ഉയിർത്തെഴുന്നേറ്റു
ഉയരത്തിൽ ജീവിക്കുന്നു