1.

ശാശ്വതഭുജങ്ങൾ കീഴിലുണ്ട്
യേശു എപ്പോഴും കൂടെയുണ്ട്
കരങ്ങളിൽ വഹിക്കും കണ്ണുനീർ
തുടയ്ക്കും കരുതിയെന്നെ നടത്തും

2.

ഉളളം തകർന്നു നീറിടുമ്പോൾ
ഉറ്റവരകന്നു മാറിടുമ്പോൾ
ഉണ്ടെനിക്കരികിൽ ഉന്നതനേശു
ഉത്തമ നൽസഖിയായ് -

3.

ഏറിവരും ദുഃഖഭാരങ്ങളോ
ഏകനായ് തീരും നേരങ്ങളോ
എന്തു വന്നാലും മന്നിലെന്നാളും
എനിക്കിനീം യേശുവുണ്ട് -

4.

ആനന്ദമായൊരു ജീവിതമാം
ആവതല്ലെനിക്കതു വർണ്ണിക്കുവാൻ
ആർത്തു ഞാൻ പാടും കീർത്തനം ചെയ്യും
ആയുസ്സിൻ നാൾകളെല്ലാം

791

ഈ ദൈവം എന്നുമെൻ ദൈവം
ജീവാന്ത്യത്തോളം വഴി നടത്തും