1.

തൻ കരുണയോ
എന്നേക്കുമുളളതാം നിത്യം
തൻ കഴലെനിക്കഭയം
യേശു നല്ലവൻ

2.

നല്ല ഇടയൻ ഇല്ല ചഞ്ചലം തന്റെ
ചൊല്ലെനിക്കു മാധുര്യമെൻ
യേശു നല്ലവൻ

3.

ഇല്ല തനിക്കു തുല്യനാരുമേ ഭുവി
വല്ലഭൻ മഹേശനെന്റെ
യേശു നല്ലവൻ

4.

ഇന്നലേമിന്നും എന്നേക്കു -
മവൻ താൻ തന്നെ
ഒന്നുപോലിരിക്കുന്നവൻ
യേശു നല്ലവൻ

5.

കഷ്ടതകളിൽ ആശ്വാസമേകുവാൻ
എനിക്കേറ്റമടുത്ത തുണയാം
യേശു നല്ലവൻ

6.

യേശു നല്ലവൻ
എന്നാസ്വദിച്ചവർ തന്നിൽ
ആശ്രയിക്കും മേൽക്കുമേലെൻ
യേശു നല്ലവൻ

7.

നന്ദിയോടു ഞാൻ എന്നാളു -
മവനെ അഭി
വന്ദനം ചെയ്യുമനന്തം
യേശു നല്ലവൻ

799

യേശു നല്ലവൻ എൻ
യേശു നല്ലവൻ അതേ
സംശയമില്ലേതുമെന്റെ യേശു നല്ലവൻ