2.

എത്രയോ സന്തോഷം തൻ തൃപ്പാദം
തത്ര അത്രയും തീരുന്നു
മത്സന്താപം - ഉളളിൽ
എത്രയും കൗതുകം നൽകിടുന്ന
തൻ തിരുവചനം ഓർത്താൽ അതിചിത്രം!

3.

ഭക്തരുടെ യോഗമെനിക്കിമ്പം അതു
ശക്തിയേറും ദൈവത്തിൻ കുടുംബം
അതിൽ കർത്തൃമേശയോടണയും നേര -
മുളളിൽ നിന്നൊഴിഞ്ഞു
പോകും സർവ്വ തുമ്പം

4.

സങ്കടത്താൽ ക്ഷീണിച്ചു
ഞരങ്ങിടുമ്പോൾ
തൻകരങ്ങൾ മൂലമെന്നെ താങ്ങി
തന്റെ വൻ കൃപകളോരോന്നെന്നെ
കാണിക്കും നേരമുളളിൽ
സന്തോഷം തിങ്ങിടുന്നു

800

1.

എത്ര നല്ല മിത്രമെനിക്കേശു
ഭാരമത്രയും വഹിപ്പതിന്നു
പ്രാപ്തൻ എന്നെ -
യെത്രയും സ്നേഹിച്ചു ശാപ
മൃത്യുവെൻ പേർക്കായ് സഹിച്ച
മിത്രം - ആത്മമിത്രം!