2.

മനുഷ്യനിലാശ്രയിച്ചാ -
ലനിശം നിരാശയല്ലാ -
തൊരു സുഖം മനസ്സിനുണ്ടായിടുമോ?
യേശുവിലാശ്രയിച്ചാലേതു വിഷാദമീ ഭൂ -
വാസത്തിൽ വന്നാലും നിരശയില്ല

3.

അവനെ നീ രുചിക്കുക
ശരണമായ് കരുതുക
ദിനവും നിൻ ചുമടുകളവൻ മേൽ വയ്ക്ക
അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി
നിന്റെ ചുവടുകൾ പതിച്ചു നീ നടന്നുകൊൾക

4.

മരിച്ചു മണ്മറയുന്ന
മനുജന്റെ മഹിമയിൽ
മയങ്ങുമോ മഹിയിതിൽ മതിയുളളവർ?
മരിച്ചുയിർത്തേശുവിന്റെ
മഹിമ നീ കണ്ടുകൊൾക
മടുത്തുപോകില്ലവനോടടുത്തുകൊൾക

5.

അവനുടെ വലിപ്പവും
മഹത്വവുമിന്നനേകർ
അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ
ആദരിച്ചവരുമനാദരിച്ചവരുമാ -
രെന്നതു വെളിപ്പെടുമാ ദിനത്തിൽ

804

1.

ആശ്രയം യേശുവിലെന്നാൽ മനമേ
നിനക്കാശ്വാസമായിടും ആയുസ്സെല്ലാം
ആശ്രയിച്ചിടുന്നവർക്കനുദിനമഭയമാ -
ണവഗണിച്ചിടുകയില്ലവനവരെ