1.
നിന്മുഖകാന്തി എന്നിൽ നീ ചിന്തി
കന്മഷമാകെയകറ്റിയെൻ നായകാ!
നന്മ വളർത്തണമെന്നും -
2.
പാവന ഹൃദയം ഏകുക സദയം
കേവലം ലോകസുഖങ്ങൾ വെടിഞ്ഞു
ഞാൻ - താവകതൃപ്പാദം ചേരാൻ
3.
അപകടം നിറയും ജീവിതമരുവിൽ
ആകുലമില്ല നിൻ നന്മയെഴുമരികിൽ
അഗതികൾക്കാശ്രയം തരികിൽ
4.
ക്ഷണികമാണുലകിൻ മഹിമകളറികിൽ
അനുദിനം നിൻപദത്താരിണ തിരയുകിൽ
അനന്തസന്തോഷമുണ്ടൊടുവിൽ
5.
വരുന്നു ഞാൻ തനിയേ
യെനിക്കു നീ മതിയേ
കരുണയിൻ കാതലേ വെടിയരുതഗതിയേ
തിരുകൃപ തരണമെൻ പതിയേ -