810

1.

യേശുവിൻ മാർവ്വിൽ ചാരിടുക
സഹായിക്കും താനെല്ലാനാളും
വിശ്വസിക്കിൽ തൻ ദിവ്യസ്നേഹം
ഗീതത്താലുളളം നിറയ്ക്കും

2.

യേശുവിൻ മാർവ്വിൽ ചാരിടുക
വെളിച്ചമേകും പാതയെല്ലാം
പിൻചെൽക തൻവഴിയെ
മോദാൽ ശാന്തസ്വരം ശ്രവിക്കുക

3.

യേശുവിൻ മാർവ്വിൽ ചാരിടുക
അർപ്പിക്കയെല്ലാം ക്രിസ്തുവിൽ നീ
താൻ സ്നേഹ ദയാവാനെപ്പോഴും
തൻകൺകൾ മങ്ങിടില്ല

4.

യേശുവിൻ മാർവ്വിൽ ചാരിടുക
നിറവേറ്റിടുമാവശ്യങ്ങൾ
സ്വീകരിച്ചിടുന്നോർക്കെന്നും
താൻ നിത്യസ്നേഹിതനുമാം
ചാരിടുക നിത്യസ്നേഹത്തിൽ
ചാരിടുക തൻ കൃപയതിൽ
ചാരിടുക സ്വർപ്പുരം നോക്കി
രക്ഷകനിൽ ചാരിടുക