1.

നിഞ്ചേവടി വിട്ടോടിപ്പോയേനേ - കഷ്ടം
പഞ്ചപാതകന്നടി പണിഞ്ഞേനേ
നെഞ്ചിൽ തിരുക്കനിവെ
വെടിഞ്ഞേനേ - മാമോ -
നഞ്ചിപന്നികൾ മേയ്പാൻ പോയേനേ
ക്ഷുത്താൽ മെലിഞ്ഞേനേ
തവിടിന്നലഞ്ഞേനേ
കണ്ണീർ ചൊരിഞ്ഞേ പൊരിഞ്ഞേ
വരുന്നേനടിമയയ്യോ!എൻ

2.

സർപ്പസന്തതിയുളളിൽ
വഹിച്ചേനേ നിന്നു
യിർപ്പിൻ കുട്ടികളാക്കി വരിച്ചേനേ
അപ്പാ! നിൻ ധനമെല്ലാം
മുടിച്ചേനേ - ലോക
കുപ്പക്കുഴിയിലേവം മദിച്ചേനേ
മണ്ണേ അണിഞ്ഞേനേ
വിണ്ണേ ഉരിഞ്ഞേനേ
അയ്യോ! പറവാനരുതേ കൃപതേ
ശരണമെനിക്കു­- എൻ

3.

തിരുമുഖത്തു നോക്കുവാൻ
മടിക്കുന്നേ - തിരു
ക്കരൾക്കനിവോർത്തെൻ
വായ് തുറക്കുന്നേ
തിരുക്കൈയണപ്പെൻ
മനമുരുക്കുന്നേ - നിന്റെ
തിരുവായ് ചുംബനം
ദേഹം തളർത്തുന്നേ
ഉളളം ഉരുകുന്നു - വെളളം
നികരുന്നു - തിരു
ചരണം ശരണം ശരണം
കരുണാനിധേ!എൻ

811

അരുമാതാതാ! അയ്യോ! നിന്റെ
അടിമലർഗതി മമ ത്രിയേകനാകുമെൻ
പരമകൃപാനിധിയല്ലോ നീ - എന്തീ
പരമ നീചനിലിത്ര ദയതോന്നി!
നിന്റെ മകനെന്നിനിയെങ്ങനെ
ഞാൻ മൊഴിവേനയ്യോ!എൻ