1.
നീ മതി വേറാരും വേണ്ടീ
നീചഭൂമിയിലാശ്രയിപ്പാൻ
നിമിഷംതോറും മാറിടുന്ന
മനുഷ്യനിൽ ഞാൻ ചാരുകയോ?
2.
കൂട്ടുകാരും കൈവെടിഞ്ഞാൽ
കൂടെ നിന്നിടും നീ തുണയായ്
കഠിനക്ഷാമകാലത്തും നീ
കാക്കയാലും കാക്കുകയായ്
3.
തീയണച്ചും സിംഹത്തിന്റെ
വായടച്ചും കാത്തിടും നീ
ശക്തി നൽകും ശത്രുവോടു
യുദ്ധം ചെയ്‌വാൻ പ്രാപ്തി തരും
4.
പെരിയ ശത്രുരഥങ്ങൾ വന്നാൽ
ചെറിയ ഭീതിയുമില്ലെനിക്ക്
അതിലുമധികം നിൻരഥങ്ങൾ
മതിലുപോലുണ്ടെന്നരികിൽ
5.
ഇത്ര നല്ല കർത്തനെന്റെ
മിത്രമാണിന്നായതിനാൽ
എത്ര ഗീതം പാടിയാലും മതി
വരുന്നില്ലെൻ മനസ്സിൽ