1.

കൈവിടുകില്ല ഞാനൊ -
രുനാളുമെന്നുളള
വാക്കെനിക്കുണ്ടതിൽ
വിശ്വസിക്കുന്നു ഞാൻ
വാനവും ഭൂമിയും മാറുമെന്നാകിലും
വാനവവാഗ്ദത്തം മാറുന്നതല്ലല്ലോ

2.

എന്നുടെ വിഷമങ്ങൾ
വ്യക്തമായറിയുവാൻ
നിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേ!
ഉറ്റവരായാലും ഉത്തമരായാലും
തെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം

3.

മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു?
നിത്യദയാനിധേ! നീയറിഞ്ഞാൽ മതി
അറിഞ്ഞു നീ നൽകുന്ന -
തിമ്പമോ തുമ്പമോ അനുഗ്രഹമാ -
ണെനിക്കതു മതിയെപ്പോഴും

4.

ഒന്നിലുമേലൊന്നായ്
വന്നിടുന്നെൻ മുമ്പിൽ
കുന്നുപോൽ വൻ തിര -
മാലകൾ ക്ലേശങ്ങൾ
നീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതി
ഭീകരദുരിതങ്ങളാകെയമർന്നുപോം

5.

എത്ര നിസ്സാരമാം കാര്യമണെങ്കിലും
എന്നെക്കൊണ്ടാവില്ല
സാധിപ്പാൻ ദൈവമേ! ഏതിനും
നിൻതുണ വേണമെന്നേരവും
ഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!

815

കൈവിടില്ലെന്നെയെൻ കർത്താവേ! നീ
കൈവിട്ടാൽ പിന്നെയൊ -
ന്നാശ്രയിപ്പാൻ വേറേ
ആരുമില്ലൂഴിയിൽ കർത്താവേ!
എനിക്കാരുമില്ലൂഴിയിൽ കർത്താവേ!