1.
ആകുലനേരത്തെൻ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീയെനിക്കു
ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം
2.
ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ
ബന്ധനം നീക്കി നിൻ സ്വന്തമാക്കി
എന്തൊരു ഭാഗ്യനിത്യബന്ധം
സന്തതം പാടും സന്തോഷമായ്
3.
തുമ്പങ്ങളേറുമെൻ മാനസം തന്നിൽ
ഇമ്പം പകരുന്നു നിൻമൊഴികൾ
എൻമനം നിന്നിലാനന്ദിക്കും
നിന്മാറിൽ ചാരിയാശ്വസിക്കും
4.
എന്നു നീ വന്നിടുമെന്നാത്മനാഥാ!
വന്നല്ലാതെന്നാധി തീരുകില്ല
ഒന്നേയെന്നാശ നിന്നെ കാണ്മാൻ
ആമേൻ കർത്താവേ! വന്നിടണേ
820
എന്നേശുവേ! നീയാശ്രയം
എന്നാളും മന്നിലീ സാധുവിന്നു
എല്ലാരും പാരിൽ കൈവിട്ടാലും
എന്നെ കരുതുന്ന കർത്താവു നീ